ഇനിയും പറ്റിക്കപ്പെടല്ലോ; സ്റ്റെയിന്‍ലെസ് സ്റ്റീല്‍, അലുമിനിയം അടുക്കള പാത്രങ്ങള്‍ക്ക് ഐഎസ്‌ഐ മാര്‍ക്ക് നിര്‍ബന്ധമാക്കി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 6 ജൂലൈ 2024 (16:40 IST)
സ്റ്റെയിന്‍ലെസ് സ്റ്റീല്‍, അലുമിനിയം അടുക്കള പാത്രങ്ങള്‍ക്ക് ഐഎസ്‌ഐ മാര്‍ക്ക് നിര്‍ബന്ധമാക്കി. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം ഐഎസ്‌ഐ മാര്‍ക്കില്ലാത്ത സ്റ്റെയിന്‍ലെസ് സ്റ്റീല്‍ അല്ലെങ്കില്‍ അലുമിനിയം പാത്രങ്ങളുടെ നിര്‍മ്മാണം, ഇറക്കുമതി, വില്‍പ്പന, വിതരണം, സംഭരണം, വില്‍പ്പനയ്ക്കുള്ള പ്രദര്‍ശനം എന്നിവ നിരോധിച്ചു.

മാര്‍ച്ച് 14നാണ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് ഈ അടുക്കള പാത്രങ്ങള്‍ക്ക് ഐഎസ്ഐ മാര്‍ക്ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഗുണനിലവാര നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :