അധ്യാപകര്‍ കുട്ടികളുടെ നല്ലതിന് വേണ്ടി ശിക്ഷിച്ചാല്‍ അതിനെ കുറ്റമായി കരുതാനാകില്ലെന്ന് ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 6 ജൂലൈ 2024 (12:10 IST)
അധ്യാപകര്‍ കുട്ടികളുടെ നല്ലതിന് വേണ്ടി ശിക്ഷിച്ചാല്‍ അതിനെ കുറ്റമായി കരുതാനാകില്ലെന്ന് ഹൈക്കോടതി. ഇത്തരത്തില്‍ അച്ചടക്കത്തിന്റെ ഭാഗമായി അധ്യാപകര്‍ തിരുത്തല്‍ നടപടികള്‍ ചെയ്യുമ്പോള്‍ അവരെ ബാലാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നാല്‍ സ്‌കൂളുകളും സ്ഥാപനങ്ങളും ദുരിതത്തിലാവുമെന്ന് കോടതി ചൂണ്ടിക്കാട്ടി. മാര്‍ക്ക് കുറഞ്ഞതിന് അധ്യാപകന്‍ തല്ലിയതിനെതിരെ ലഭിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിര്‍ദേശം.

എറണാകുളം കോടനാട് തോട്ടുവ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മാര്‍ക്ക് കുറഞ്ഞതിന് അധ്യാപകനും പ്രിന്‍സിപ്പലുമായ ജോമി തല്ലിയതിനെതിരെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ തുടര്‍ നടപടികള്‍ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ബദറുദിന്റെ ഉത്തരവ്. 2018ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടനാട് പൊലീസാണ് കേസെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :