കണ്ണൂര്‍|
JOYS JOY|
Last Modified ബുധന്‍, 18 നവംബര്‍ 2015 (15:14 IST)
അവസാനനിമിഷം വരെ സസ്പെന്‍സ് നിലനിന്ന കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭരണസമിതിയായി. ആകെ 55 സീറ്റുകളുള്ള കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനം എല്‍ ഡി എഫിനും ഡെപ്യൂട്ടി മേയര്‍ സ്ഥാനം യു ഡി എഫിനുമാണ്.
കോര്‍പ്പറേഷനില്‍ എല്‍ ഡി എഫിനും യു ഡി എഫിനും 27 വീതം സീറ്റുകളായിരുന്നു ലഭിച്ചത്. ഇവിടെ, കോണ്‍ഗ്രസ് വിമതനായി വിജയിച്ചു വന്ന പി കെ രാഗേഷിന്റെ വോട്ട് ആയിരുന്നു കണ്ണൂര്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായത്.
മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് അനുകൂലമായി വോട്ടു ചെയ്ത വിമതന്‍ പി കെ രാഗേഷ് എന്നാല്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് ഡെപ്യൂട്ടി മേയറിനെ തെരഞ്ഞെടുത്തത്. മുസ്ലിം ലീഗിന്റെ സി സമീര്‍ ആണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍.