കൊച്ചി|
jibin|
Last Modified ചൊവ്വ, 1 ഡിസംബര്‍ 2015 (08:59 IST)
സംശയകരാമായി രീതിയില്‍ കണ്ടെത്തിയ ഇറാന്‍ ബോട്ടില്‍ സ്‌ഫോടക വസ്‌തുക്കള്‍ ഉണ്ടായിരുന്നതായി സംശയം. പിടിക്കപ്പെടുമെന്ന് വ്യക്തമായതോടെ ബോട്ടിലെ വലയ്‌ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്‌തുക്കള്‍ കടലിലേക്ക് എറിഞ്ഞുവെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. ഈ സാഹചര്യത്തില്‍ കടലിലുള്ള വല കണ്ടെത്താൻ എൻഐഎ
തീരുമാനിച്ചു.
ദേശീയ അന്വേഷണ ഏജൻസി, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സഹായത്തോടെയാകും വല കണ്ടെത്താനുള്ള തെരച്ചില്‍ ശക്തമാക്കുക. കടലിന്റെ അടിത്തട്ട് സ്കാൻ ചെയ്യാൻ ശേഷിയുള്ള സാങ്കേതിക ഉപകരണങ്ങള്‍ ഉള്ള ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഗവേഷണ കപ്പലായ ‘സമുദ്ര’ കൊച്ചിയിലെത്തിയിട്ടുണ്ട്. ഇന്നുമുതല്‍ തെരച്ചില്‍ ശക്തമാക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.
മാസങ്ങൾക്കു മുൻപാണ് അഞ്ച് പാക്കിസ്ഥാൻകാരും ഏഴ് ഇറാൻകാരും സഞ്ചരിച്ചിരുന്ന മത്സ്യബന്ധന ബോട്ട് പുറം കടലില്‍ നിന്ന് സംശയകരമായ രീതിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തത്.