1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Interruption to governor's travel; one arrested

ഗവര്‍ണറുടെ വാഹനം തടഞ്ഞു; ഒരാള്‍ അറസ്റ്റില്‍

ഗവര്‍ണര്‍
സംസ്ഥാന ഗവര്‍ണര്‍ ഷീലാ ദീക്ഷിതിന്‍റെ ഔദ്യോഗിക വാഹനം തടഞ്ഞയാള്‍ പിടിയില്‍. ഇടുക്കി ഏലപ്പാറ കുറ്റിക്കല്‍ സാബു(48) ആണു പൊലീസ് പിടിയിലായത്.
 
കഴിഞ്ഞ ദിവസം ഉച്ചയോടെ ഏലപ്പാറയിലാണു സംഭവം നടന്നത്. സെമിനി വാലി എസ്റ്റേറ്റിലേക്ക് സ്വകാര്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പോകുമ്പോഴായിരുന്നു ഇയാള്‍ വാഹനം തടഞ്ഞത്. പൊലീസ്, ആം‍ബുലന്‍സ് എന്നിവ ഉള്‍പ്പെട്ട വാഹന വ്യൂഹത്തിനു മുന്നില്‍ കയറിനിന്നാണ്‌ സാബു തടസം സൃഷ്ടിച്ചത്.
 
ഉടന്‍ തന്നെ ഇയാളെ പീരുമേട് പൊലീസ് കസ്റ്റഡിയിലെടുത്തു. അതേ സമയം പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ്‌ ഈ സംഭവമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.