വാഹന ഇൻഷ്വറൻസ് പ്രീമിയം ഒന്നാം തീയതി മുതൽ വർധിക്കും

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 27 മെയ് 2022 (09:55 IST)
തിരുവനന്തപുരം: വാഹന ഇൻഷ്വറൻസ് പ്രീമിയം ജൂൺ ഒന്നാം തീയതി മുതൽ വർധിക്കും. കോവിഡ് കാലയളവിൽ ഏർപ്പെടുത്തിയ രണ്ട് വർഷത്തെ മൊറട്ടോറിയം കഴിഞ്ഞ ശേഷമാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുത്തുന്നത്. ഇതുമായി ബന്ധപ്പെട്ടു കേന്ദ്ര ഗതാഗത മന്ത്രാലയം പുതിയ ഉത്തരവിറക്കി.

ഇരുചക്രവാഹനങ്ങൾ, കാറുകൾ, മറ്റു വാണിജ്യ വാഹനങ്ങൾ എന്നിവയുടെ ഇൻഷ്വറൻസ് പ്രീമിയമാണ് ഉടൻ നിലവിൽ വരുന്നത്. അതെ സമയം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകളുടെ തേഡ് പാർട്ടി ഇൻഷ്വറൻസ് പ്രീമിയത്തിൽ 15 ശതമാനം ഇളവും ആണുള്ളത്.

വിന്റേജ് വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കാറുകളുടെ പ്രീമിയത്തിൽ 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം ഇലക്ട്രിക് വാഹനങ്ങൾക്ക് 15 ശതമാനവും ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾക്ക് 7.5 ശതമാനവും ഇളവ് ഉണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :