അഭിറാം മനോഹർ|
Last Updated:
ഞായര്‍, 31 ഒക്‌ടോബര്‍ 2021 (19:02 IST)
ഡിസംബറോടെ ലൈഫ് ഇൻഷുറൻസ് പോളിസിയുടെ പ്രീമിയം 25 മുതൽ 40 ശതമാനം വരെ ഉയരാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് നിരക്ക് ഉയർത്താൻ ഇൻഷുറൻസ് കമ്പനികൾ നീക്കം ആരംഭിച്ചിരിക്കുന്നതെന്നാണ് സൂചന.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ മുഴുവൻ ഇൻഷുറൻസ് ക്ലെയിമുകളേക്കാൾ കൂടുതലാണ് നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഇൻഷുറൻസ് ക്ലെയിമുകൾ. രണ്ടാം കൊവിഡ് തരംഗത്തിൽ കൊവിഡ് ബാധിച്ചവരുടെ ക്ലെയിമുകൾക്കായി 11,060 കോടിയാണ് ഇൻഷുറൻസ് കമ്പനികൾ ചിലവാക്കിയത്.
നഷ്ടസാധ്യത കുറയ്ക്കാൻ ഇൻഷുറൻസ് കമ്പനികൾ റി ഇൻഷുറൻസ് കമ്പനികളുമായി ധാരണയിലെത്താറുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ ഈ കമ്പനികൾ നിരക്ക് 40 ശതമാനം വരെ ഉയർത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെയാണ് പ്രീമിയം ഉയർത്താൻ ഇൻഷുറൻസ് കമ്പനികളും തയ്യാറെടുക്കുന്നത്.