തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഉയർത്തി, ജൂൺ 1 മുതൽ പ്രാബല്യത്തിൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 26 മെയ് 2022 (17:17 IST)
രാജ്യത്ത് പെട്രോൾ,ഡീസൽ വാഹനങ്ങളുടേതുൾപ്പടെ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഉയർത്തി.1000 സിസി വരെയുള്ള കാറുകളുടെ പ്രീമിയം 2094 രൂപയാക്കി ഉയർത്തി. നിലവിൽ ഇത് 2072 രൂപയാണ്.

1500 സിസി കാറുകൾക്ക് പ്രീമിയം 3221ൽ നിന്നും 3416 ആയി ഉയരും 1500 സിസിക്ക് മുകളിലുള്ള വാഹനങ്ങൾക്ക് 7890 രൂപയാക്കിയിട്ടുണ്ട്. നിലവിലിത് 7897 രൂപയാണ്. ടൂ വീലറുകളുടെയും തേർഡ് പാർട്ടി പ്രീമിയം ഉയരും. 150 മുതൽ 350 സിസി വരെയുള്ള ടൂ വീലറുകൾക്ക് നിരക്ക് 1366 രൂപയാക്കി നിശ്ചയിച്ചു. 350 സിസിക്ക് മുകളിൽ 2804 രൂപ നൽകണം. 75 സിസി വരെയുള്ള വാഹനങ്ങൾക്ക് 538 രൂപയും 75 മുതൽ 150 സിസി വരെ 714 രൂപയും പ്രീമിയമായി അടയ്ക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾക്ക് പ്രീമിയത്തിൽ 15 % ഇളവ് ലഭിക്കും. വിന്റേജ് കാറുകളാണ് രജിസ്റ്റർ ചെയ്ത കാറുകൾക്ക് 50 % ഇളവുണ്ടാകും. ഇലക്ട്രിക്, ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾക്ക് യഥാക്രമം 15 ശതമാനവും 7.5 ശതമാനവും ഇളവ് ലഭിക്കും. ജൂൺ ഒന്ന് മുതലാണ് നിരക്കുകൾ പ്രാബല്യത്തിൽ വരിക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :