ലങ്ക-പാകിസ്ഥാന്‍ രണ്ടാം ടെസ്‌റ്റിന് ഇന്ന് തുടക്കം

   ലങ്ക-പാകിസ്ഥാന്‍ ടെസ്‌റ്റ് , കൊളംബോ , ജയവർദ്ധന , കൊളംബോ
കൊളംബോ| jibin| Last Modified വ്യാഴം, 14 ഓഗസ്റ്റ് 2014 (10:32 IST)
ശ്രീലങ്കയും പാകിസ്ഥാനും തമ്മിലുള്ള രണ്ടാംക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം. ആദ്യ ടെസ്റ്റിൽ വിജയം നേടിയിരുന്ന ലങ്ക പരമ്പര വിജയിക്കാന്‍ ഉറപ്പിച്ചാണ് ഇറങ്ങുന്നത്. മുൻ നായകൻ മഹേല ജയവർദ്ധനെയുടെ വിരമിക്കൽ
ടെസ്റ്റായതിനാല്‍ ജയത്തില്‍ കുറഞ്ഞൊന്നും ലങ്ക ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന്റെ 149മത് ടെസ്റ്റാണിത്.

250 ഇന്നിംഗ്സുകളിൽനിന്ന് മഹേല 11576 റൺ നേടിയിട്ടുണ്ട്. 34 സെഞ്ച്വറികളെന്ന ഗാവസ്കറിന്റെ നേട്ടത്തിനൊപ്പമാണ് ജയവർദ്ധന. ബൗളിംഗ് ആക്ഷനിൽ സംശയമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട പാകിസ്ഥാൻ സ്പിന്നർ സയീദ് അജ്മലിനും ഈ മത്സരം നിർണായകമാണ്.

കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ളബിന്റെ ഗ്രൗണ്ടിലാണ് കളി നടക്കുന്നത്. ഈ ഗ്രൌണ്ട് മഹേലയുടെ ഭാഗ്യഗ്രൗണ്ടുകളിലൊന്നാണ്. ഇവിടെ കളിച്ച 26 ടെസ്റ്റുകളിൽ 11 സെഞ്ച്വറികൾ ജയവർദ്ധ നേടിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :