കണ്ണൂര്‍|
Last Modified വെള്ളി, 15 ഓഗസ്റ്റ് 2014 (11:11 IST)
കണ്ണൂരില്‍ സ്വാതന്ത്ര്യദിന പരേഡിനിടെ മന്ത്രി മഞ്ഞളാംകുഴി അലിയെ
കേരള സ്റ്റേറ്റ് പട്ടിക സമാജം പ്രവര്‍ത്തകര്‍ കരിങ്കോടി കാണിച്ചു.ആറളം ഫാം അടക്കമുള്ള പ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കരിങ്കോടി.
ദേശീയപതാക ഉയര്‍ത്തല്‍ ചടങ്ങിന് ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കാന്‍ വേദിയിലേക്ക് എത്തുന്നതിനിടെ പ്രസംഗവേദിക്ക് സമീപം നിന്ന പ്രതിഷേധക്കാര്‍ മന്ത്രിയെ കരിങ്കൊടി ഉയര്‍ത്തി കാണിക്കുകയായിരുന്നു.സംഭവത്തില്‍
ആറു പേരെ പൊലീസ്
കസ്റ്റഡിയിലെടുത്തു.