കൊച്ചി|
VISHNU.NL|
Last Updated:
വ്യാഴം, 14 ഓഗസ്റ്റ് 2014 (17:49 IST)
കൊച്ചിയില്‍ ഇന്നലെ തുറന്ന കോടതിയിലിരുന്ന് ജഡ്ജിയും ജീവനക്കാരും
സിനിമ കണ്ടു. അതും കൊടതി പ്രവര്‍ത്തിക്കുന്ന സമയത്ത്. ഏത് സിനിമയാണെന്നല്ലെ. മലയാളത്തിലെ ചരിത്ര വിജയം നേടിയ മോഹന്‍ലാല്‍ ചിത്രം ദൃശ്യം. മൂക്കത്ത് വിരല്‍ വച്ചു അല്ലെ? സംഗതി കോടതി അലക്ഷ്യമാകില്ലെ എന്ന് ചോദിക്കരിത് കാരണം സിനിമ കണ്ടത് ഒരു കേസിലെ വാദം കേള്‍ക്കുന്നതിന്റെ ഭാഗമായാണ്.
കോതമംഗലം സ്വദേശി ഡോ സതീഷ് പോള്‍(50) സമര്‍പ്പിച്ച കോപ്പി റൈറ്റ് ഹര്‍ജിയാണു കോടതി മുറിയില്‍ ഒരു സിനിമ പ്രദര്‍ശിപ്പിക്കാന്‍ കൊടതിയേ നിര്‍ബന്ധിതരാക്കിയത്. ഏതായലും ജോലിത്തിരക്ക് കാരണം സിനിമ കാണാന്‍ കഴിയാതിരുന്ന കോടതിയിലെ അഭിഭാഷകരും മറ്റ് ജീവനക്കരും ജഡ്ജിയോടൊന്നിച്ചിരുന്ന് സിനിമ കണ്ട് കിട്ടിയ അവസരം പാഴാക്കിയുമില്ല.
കേട്ടവര്‍ കേട്ടവര്‍ ആളേയും കൂട്ടി കോടതി മുറിയിലെത്തിയതോടെ സംഗതി ജോറായി. ഹര്‍ജിക്കാരന്‍ ഡോ:സതീഷ് പോളിന്റെ 'ഒരു മഴക്കാലത്ത് എന്ന ത്രില്ലര്‍ നോവലാണ് സിനിമയ്ക്ക് ആധാരമെന്നു ആരോപണങ്ങള്‍ സഹിതം ഹര്‍ജിക്കാരന്‍ വാദിക്കുന്നു. ദൃശ്യം സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് ഒരു മഴക്കാലത്തിന്റെ കഥ ചര്‍ച്ച ചെയ്തിരുന്നെന്നും ഡോസതീഷ് പോള്‍ ഹര്‍ജിയില്‍ പറയുന്നു.
മലയാളത്തില്‍ സമാനമായ കഥയുമായി ദൃശ്യം ഇറങ്ങിയതോടെ 'ഒരു ചെന്നൈ ക്രൈം സ്റ്റോറി എന്ന പേരില്‍ ഒരു മഴക്കാലത്ത് ഷൂട്ട് ചെയ്യാന്‍ തയ്യാറെടുക്കുന്നതിനിടയില്‍
ദൃശ്യം സിനിമയുടെ തമിഴ് പതിപ്പ് പ്രഖ്യാപിച്ചതു കൊണ്ടാണ് കോപ്പി റൈറ്റ് ലംഘനത്തിനെതിരെ നിയമനടപടിക്കൊരുങ്ങിയതെന്നും
ഹര്‍ജിക്കാരന്‍ ബോധിപ്പിക്കുന്നുണ്ട്.
നോവല്‍ വായിച്ചതിനു ശേഷം തുറന്ന കോടതിയില്‍ സിനിമ കണ്ട ജഡ്ജി സ്എസ് വാസന്‍ കേസ് വിധിപറയാന്‍ മാറ്റി.