എൻ95 മാസ്‌കിന് 22 രൂപ, സർജിക്കൽ മാസ്‌കിന് 3.90 രൂപ: കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വില നിശ്ചയിച്ചു

അഭിറാം മനോഹർ| Last Modified വെള്ളി, 14 മെയ് 2021 (19:31 IST)
കൊവിഡ് വ്യാപനം രൂക്ഷാമായ സാഹചര്യത്തിൽ സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ സാമഗ്രികളുടെ നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങി. ഉത്തരവ് പ്രകാരം പിപിഇ കിറ്റിന് പരമാവധി 273 രൂപ മാത്രമേ ഈടാക്കാന്‍ സാധിക്കു. എന്‍ 95 മാസ്‌കിന് 22 രൂപയും സര്‍ജിക്കല്‍ മാസ്‌കിന് 3.90 രൂപയുമാക്കി സര്‍ക്കാർ വില നിശ്ചയിച്ചു.

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായുള്ള സാനിറ്റൈസറും പട്ടികയിലുണ്ട്. അരലിറ്ററിന് ഉത്തരവ് പ്രകാരം പരമാവധി 192 രൂപയെ ഈടാക്കാനാകൂ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാധാരണക്കാരന് താങ്ങുന്ന വിലയിൽ സാമഗ്രികൾ ലഭ്യമാക്കണമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാര്‍ വിലനിയന്ത്രിച്ച് പട്ടിക ഇറക്കിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :