വെബ്ദുനിയ ലേഖകൻ|
Last Updated:
വെള്ളി, 15 മെയ് 2020 (12:19 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും ഉടന്‍ തുറക്കരുത് എന്ന് മുന്നറിയിപ്പ് നല്‍കി ഐഎംഎ. സ്കൂളുകളും കോളേജുകളും തുറക്കുന്നത് കുറഞ്ഞത് ഒരു മാസമെങ്കിലും നീട്ടിവയ്ക്കണം എന്നാണ്
ഐഎംഎ വിദഗ്ധ സമിതി് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നത്. സ്‌കൂളുകളിലും കോളജുകളിലും വിദ്യാര്‍ത്ഥികള്‍ കൂട്ടം കൂടാനുള്ള സാഹചര്യമുണ്ട് എന്നും പ്രകടമായ ലക്ഷണങ്ങളില്ലാതെ തന്നെ രോഗ ബാധ ഉണ്ടാകാനും കുട്ടികള്‍ വൈറസ് വാഹകരാകാനും സാധ്യത ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടികൾ വഴി വീടുകളിലേക്ക് രോഗമെത്താം. ഗര്‍ഭിണികള്‍, കുഞ്ഞുങ്ങൾ പ്രായമായവര്‍ എന്നിവർ ഉള്ള വിടുകളിലേയ്ക്ക് രോഗം എത്തിയാൽ സ്ഥിതി ഗുരുതരമാകും. അധ്യയന വർഷം നഷ്ടമാവാതിരിയ്ക്കാൻ ഓൺലൈൻ പഠനം പരമാവധി പ്രോത്സാഹിപ്പിയ്ക്കണം.
സ്കൂളുകൾ തുറന്നാൽ കുട്ടികളിലൂടെ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാകില്ലെന്നും ഐഎംഎ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.