സംസ്ഥാനത്ത് സമൂഹവ്യാപനമില്ല, എന്നാൽ ഭീഷണി നിലനിൽക്കുന്നു: മുഖ്യമന്ത്രി

അഭിറാം മനോഹർ| Last Modified വ്യാഴം, 23 ഏപ്രില്‍ 2020 (18:35 IST)
സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം മൂന്നാംഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ സമൂഹവ്യാപനം കേരളത്തിൽ ഉണ്ടായിട്ടില്ല എന്നാൽ സമൂഹവ്യാപനത്തിന്റെ ഭീഷണി ഒഴിവായിട്ടില്ലെന്നും ഭീഷണി ഇപ്പോളും നിലനിൽക്കുന്നതായും പിണറായി പറഞ്ഞു.

നിലവിലെ കണക്കുകൾ പ്രകാരം സംസ്ഥനത്ത് രോഗവ്യാപനം മൂന്നാംഘട്ടത്തിലെത്തിയതായ സൂചനകളില്ല. എന്നാൽ ഭീഷണി പൂർണമായും ഒഴിഞ്ഞിട്ടില്ല.സംസ്ഥാനത്ത് കൊവിഡ് പരിശോധന വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :