മേക്ക്അപ്പ് പ്രേമികള്‍ക്കായി ലൈഫ്സ്‌റ്റൈലിന്റെ 'ഇക്‌സു'; ആദ്യ ബ്യൂട്ടി ബ്രാന്‍ഡ് പ്രഖ്യാപിച്ച് കമ്പനി, 99 രൂപ മുതല്‍ ഇക്‌സു ഉല്‍പ്പന്നങ്ങള്‍ ലൈഫ്‌സ്‌റ്റൈലില്‍

രേണുക വേണു| Last Updated: വ്യാഴം, 30 ജൂണ്‍ 2022 (16:58 IST)

ഇന്ത്യയിലെ മുന്‍നിര ഷോപ്പിംഗ് ഹബ്ബായ ലൈഫ്‌സ്‌റ്റൈല്‍ തങ്ങളുടെ ആദ്യ ബ്യൂട്ടി ബ്രാന്‍ഡ് അവതരിപ്പിച്ചു. ഇക്‌സു എന്ന പേരിലാണ് മേക്ക്അപ്പ് പ്രേമികള്‍ക്കായി പുതിയ ബ്രാന്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. മിതമായ വിലയില്‍ വൈവിധ്യമായ ഉല്‍പ്പന്നങ്ങളിലൂടെ 'സെല്‍ഫ് ലവ്' എന്ന സന്ദേശം സ്ത്രീകളിലേക്ക് എത്തിക്കുകയാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്.

മൃഗകൊഴുപ്പ്, സല്‍ഫേറ്റ്, പാരബെന്‍സ് എന്നിവയില്‍ നിന്ന് മുക്തമാണ് ഇക്‌സു ഉല്‍പ്പന്നങ്ങള്‍. ഉറച്ച നിലപാടോടും ആത്മവിശ്വാസത്തോടെയും ജീവിതത്തിന്റെ വിജയപാതയിലേക്ക് കുതിക്കുന്ന ശക്തരായ സ്ത്രീകള്‍ക്കുവേണ്ടിയുള്ളതാണ് ഈ ബ്രാന്‍ഡ്.

ആത്മ പ്രകാശനത്തിന്റെയും കലയുടെയും മറ്റൊരു രൂപമാണ് മേക്ക്അപ്പ് എന്ന ചിന്തയില്‍ നിന്നും ഒരു സൗന്ദര്യ പ്രേമിയുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ സാധിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ഇക്‌സു അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീകളുടെ ജീവിതത്തില്‍ സൗന്ദര്യത്തിന്റെ പ്രധാന്യവും ഇഷ്ടവും തിരിച്ചറിഞ്ഞുകൊണ്ട് ഇക്‌സു, യാതൊരു മുന്‍വിധിയുമില്ലാതെ സ്വയം സ്‌നേഹിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു.

മാറുന്ന ട്രെന്‍ഡിനനുസരിച്ചുള്ള ഉല്‍പ്പന്നങ്ങളാണ് ഇക്‌സുവിന്റേത്. ഗുണനിലവാരവും വിലയും ഒരു കുടക്കീഴില്‍ ഇവിടെ ഒന്നിക്കുന്നു. ഫൗണ്ടേഷന്‍, കണ്‍സീലേഴ്‌സ്, ബ്ലഷസ്, ഹൈലൈറ്റേഴ്‌സ് തുടങ്ങി മുഖത്ത് ഉപയോഗിക്കുന്ന ഉല്‍പ്പനങ്ങളുടെ വിപുലമായ ശ്രേണി കമ്പനി വാഗ്ദാനം ചെയ്യുന്നു. ഐലൈനറുകള്‍, കോള്‍ പെന്‍സിലുകള്‍ എന്നിവ കൂടാതെ ആകര്‍ഷകമായ നിറങ്ങളിലുള്ള ലിപ്സ്റ്റിക്കുകളും നെയില്‍ പെയിന്റുകളും 99 രൂപ മുതല്‍ ലഭ്യമാണ്.

'ലൈഫ്‌സ്‌റ്റൈലിന്റെ ആദ്യ മേക്ക്അപ്പ് ബ്രാന്‍ഡ് അവതരിപ്പിച്ചുകൊണ്ട് ബ്യൂട്ടി സെഗ്മെന്റിലേക്ക് കടക്കുന്നതില്‍ ഞങ്ങള്‍ അങ്ങേയറ്റം ആവേശത്തിലാണ്. തങ്ങളുടെ സൗന്ദര്യം പ്രകടിപ്പിക്കുകയും അത് ആഘോഷിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ക്കുവേണ്ടിയുളളതാണ് ഇക്‌സു. ഗുണമേന്മയ്‌ക്കൊപ്പം തന്നെ ഗുണഭോക്താക്കള്‍ക്ക് മിതമായ വിലയും ഇക്‌സുവില്‍ നിന്ന് പ്രതീക്ഷിക്കാം. ഇക്‌സു എന്ന മേക്ക്അപ്പ് ബ്രാന്‍ഡും എത്തുന്നതോടെ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, സൗന്ദര്യ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി എല്ലാത്തരം സാധനങ്ങള്‍ക്കുമുള്ള കേന്ദ്രമായി ലൈഫ്‌സ്‌റ്റൈല്‍ മാറുകയാണ്,'
ലൈഫ്സ്റ്റൈൽ സിഇഒ ദേവരാജൻ അയ്യർ പറഞ്ഞു

ഇക്‌സു ലിപ്സ്റ്റിക്‌സ് - 275 രൂപ
ഇക്‌സു കാജള്‍ - 160 രൂപ
ഇക്‌സു കണ്‍സീലര്‍ - 399 രൂപ
ഇക്‌സു ഹൈലൈറ്റര്‍ - 375 രൂപ
ഇക്‌സു മസ്‌കാര - 349 രൂപ
ഇക്‌സു ക്രയോണ്‍ ലിപ് കളര്‍ - 499 രൂപ
ഇക്‌സു ഫൗണ്ടേഷന്‍
- 275 രൂപ

ഇക്‌സുവിന്റെ എല്ലാ ഉല്‍പ്പന്നങ്ങളും ലൈഫ്‌സ്‌റ്റൈല്‍ സ്റ്റോറുകളിലും ലൈഫ്‌സ്‌റ്റൈലിന്റെ ഇ-കോമേഴ്‌സ് വെബ്‌സ്സൈറ്റായ www.lifestylestores.com ലും ലഭ്യമാകും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :