ന്യൂഡല്‍ഹി|
jibin|
Last Modified ചൊവ്വ, 30 ഡിസംബര്‍ 2014 (19:04 IST)
വ്യോമയാനമന്ത്രാലയം പുറത്തിറക്കിയ രാജ്യാന്തര വിമാനഹബ്ബുകളുടെ പട്ടികയില്‍ നിന്ന് കൊച്ചിയെ ഒഴിവാക്കാന്‍ നീക്കം. കേരളത്തിലെ വിമാനത്താവളങ്ങളെ ഒഴിവാക്കി ആറു വിമാനത്താവളങ്ങളെ രാജ്യാന്തര ഹബ്ബാക്കി മാറ്റാനാണ് അണിയറയില്‍
ഗൂഢനീക്കം നടക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുന്ന സംസ്ഥാനമെന്ന നിലയില്‍ രാജ്യാന്തര വിമാനഹബ്ബുകളുടെ പട്ടികയില്‍ കേരളത്തേയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യോമയാന മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു. നേരത്തെ വ്യോമയാനമന്ത്രാലയം പുറത്തിറക്കിയ പട്ടികയില്‍ നിന്നും കേരളത്തിനെ ഒഴിവാക്കാന്‍ നടത്തിയ നീക്കത്തെ
എതിര്‍ത്ത് കേരളം രംഗത്ത് വന്നിരുന്നു.
രാജ്യാന്തര വിമാനഹബ്ബുകളുടെ പട്ടികയില്‍ നിന്ന് കൊച്ചിയെ ഒഴിവാക്കിയാല്‍ സംസ്ഥാനത്തെ യാത്രക്കാര്‍ക്ക് ചെന്നൈയെ ആശ്രയിക്കേണ്ടി വരും. ലക്ഷക്കണക്കിന് പ്രവാസികളാണ് കൊച്ചി വഴി യാത്ര നടത്തുന്നത്. ഇവര്‍ക്കെല്ലാം ശക്തമായ ആഘാതമായിരിക്കും വിമാനഹബ്ബുകളുടെ പട്ടികയില്‍ നിന്ന് കൊച്ചിയെ ഒഴിവാക്കിയാല്‍ ഉണ്ടാവുക.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.