വനമേഖലയ്ക്ക് ചുറ്റുമുള്ള പ്രദേശം പരിസ്ഥിതി ലോലമേഖലയാക്കിയ സുപ്രീംകോടതി വിധിക്കെതിരെ ഇടുക്കിയില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 10 ജൂണ്‍ 2022 (10:33 IST)
വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ലോലമേഖലയാക്കിയ സുപ്രീംകോടതി വിധിക്കെതിരെ ഇടുക്കിയില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍. എല്‍ഡിഎഫ് ഇടുക്കി ജില്ലാ കമ്മറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിധി റദ്ദാക്കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്രം ഇടപെടണമെന്നുമാണ് ആവശ്യം. രാവിലെ ആറുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍.

ഹര്‍ത്താലില്‍ നിന്ന് ആവശ്യസര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള ഒരുകിലോമീറ്റര്‍ പ്രദേശത്ത് ഖനന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :