ഇടുക്കി എഡിഎമ്മിനെ കയ്യേറ്റം ചെയ്ത സംഭവം; ബിജിമോള്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിനെതിരെ കോടതി

ഇടുക്കി എഡിഎമ്മിനെ കയ്യേറ്റം ചെയ്ത സംഭവം; ബിജിമോള്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിനെതിരെ പൊലീസ്

കൊച്ചി| JOYS JOY| Last Updated: തിങ്കള്‍, 14 മാര്‍ച്ച് 2016 (18:30 IST)
ഇടുക്കി എ ഡി എമ്മിനെ ആക്രമിച്ച കേസില്‍ പ്രതിയായ ഇ എസ് ബിജിമോള്‍ എം എല്‍ എയെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന പൊലീസ് നിലപാട് ഹൈക്കോടതി തള്ളി. ഈ നിലപാട് എടുത്ത അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും കോടതി നിരീക്ഷിച്ചു.

സെഷന്‍സ് കോടതി വിചാരണ ചെയ്യേണ്ട കേസിലെ പ്രതിയാണ് ബിജിമോള്‍ എന്നും അതിനാല്‍ തന്നെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചത് വീഴ്ചയാണെന്നും കോടതി നിരീക്ഷിച്ചു. സംസ്ഥാന പൊലീസ് മേധാവി തന്നെ ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കണമെന്നും ജസ്റ്റിസ് ബി കെമാല്‍ പാഷ ആവശ്യപ്പെട്ടു.

ബിജിമോള്‍ എം എല്‍ എയുടെ അറസ്റ്റിനു തടസം എന്താണെന്ന് കഴിഞ്ഞ തവണയും കോടതി ചോദിച്ചിരുന്നു. നിയമം എല്ലാവര്‍ക്കും ഒരു പോലെയാണെന്ന് കോടതി പരാമര്‍ശിച്ചു.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് എസ്റ്റേറ്റിന്റെ ഗേറ്റ് പുനസ്ഥാപിക്കാനെത്തിയ ഇടുക്കി എ ഡി എമ്മിനെ എം എല്‍ എ ആക്രമിച്ചതാണ് കേസ്. കൂടുതല്‍ തെളിവു ശേഖരിക്കാനില്ലാത്തതു കൊണ്ടാണ് പ്രതികളെ അറസ്റ്റ് ചെയ്യാത്തതെന്ന് ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :