തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 20 നവംബര്‍ 2014 (14:38 IST)
കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും ധനമന്ത്രിയുമായ കെഎം മാണിക്ക് പിന്നാലെ മുസ്‌ലിം ലീഗും അഴിമതിയിൽ മുങ്ങിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. മാണിക്കും ലീഗിനുമെതിരെ കടുത്ത ഭാഷയിലാണ് പന്ന്യൻ ആഞ്ഞടിച്ചത്.
അഴിമതി ആരോപണത്തില്‍ നില്‍ക്കുന്ന പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിന് കുട പിടിക്കുന്നത് ലീഗ് ആണെന്നും. സൂരജിന്റെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നിന്നും ലീഗിന് കൈകഴുകാൻ സാധിക്കില്ലെന്നും പന്ന്യൻ പറഞ്ഞു.
വര്‍ഷങ്ങളായി ലീഗ് മന്ത്രിമാർ ഭരിക്കുന്ന വകുപ്പുകളില്‍ സൂരജ് പ്രവർത്തിക്കുന്നുണ്ടെന്നും, ഈ കാരണത്താല്‍ തന്നെ
ലീഗിന് സൂരജിന്റെ സമ്പാദനക്കേസിൽ നിന്നും ലീഗിന് മാറി നില്‍ക്കാന്‍ കഴിയില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.