1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. I chose Twenty20 because my stances are not with BJP

തന്റെ നിലപാടുകള്‍ ബിജെപിക്കൊപ്പമല്ലാത്തതുകൊണ്ടാണ് ട്വന്റി ട്വന്റി തിരഞ്ഞെടുത്തത്: അഖില്‍ മാരാര്‍

Twenty20
തന്റെ നിലപാടുകള്‍ ബിജെപിക്കൊപ്പമല്ലാത്തതുകൊണ്ടാണ് ട്വന്റി ട്വന്റി തിരഞ്ഞെടുത്തതെന്ന് അഖില്‍ മാരാര്‍. പൂര്‍ണ്ണമായും ബിജെപിയോട് യോജിക്കാന്‍ കഴിയാത്തതിനാലാണ് ബിജെപിയിലേക്ക് പോകാത്തത്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നോട് സീറ്റ് ചര്‍ച്ച നടത്തിയതിന് തെളിവുണ്ടെന്നും അഖില്‍മാരാര്‍ പറഞ്ഞു.
 
ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെയാണ് അഖില്‍ ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷനേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയുമായി നല്ല ബന്ധമാണെന്നും താന്‍ പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞുവെന്നും അഖില്‍ പറഞ്ഞു.
 
പരാജയപ്പെട്ടാലും താന്‍ മത്സരിക്കും. എന്നും വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തനിക്കിഷ്ടമാണെന്ന് അഖില്‍ മാരാര്‍ പറഞ്ഞു. എന്‍ഡിഎയുടെ ഭാഗമായി കൊട്ടാരക്കരയിലാണ് അഖില്‍ മത്സരിക്കുന്നതെന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്.
അടുത്ത ലേഖനം
ഡോക്ടര്‍മാരുടെ പ്രതിഷേധം ശക്തമാകുന്നു; ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍