ഭര്‍ത്താവ് തൂങ്ങിമരിച്ചു, അല്‍പ്പസമയത്തിനകം ഭാര്യയും തൂങ്ങിമരിച്ചു

ഭര്‍ത്താവ്, ഭാര്യ, ആത്മഹത്യ, മരണം, Husband, Wife, Suicide, Death
ചോറ്റാനിക്കര| Last Modified വ്യാഴം, 11 ജൂലൈ 2019 (14:46 IST)
മധ്യവയസ്കരും കൂലിപ്പണിക്കാരുമായ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്പാടിമല പെരുമ്പാറ കണിച്ചിറ പെരുമ്പറമ്പില്‍ ജെയിന്‍ (52), പ്രകുന്തള (51) എന്നിവരാണ് വാടകവീട്ടില്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.

കൂലിപ്പണിക്കാരായ ഇവര്‍ക്ക് മക്കളില്ല. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. ഒടുവില്‍ പ്രകുന്തള അര്‍ദ്ധരാത്രിയോടെ വീട്ടിനുപുറത്തേക്ക് പോയി. അല്‍പ സമയം കഴിഞ്ഞ തിരികെ വന്നപ്പോള്‍ ഭര്‍ത്താവ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു നില്‍ക്കുന്നതാണ് കണ്ടത്.

ഉടന്‍ തന്നെ വീട്ടിലെ മറ്റൊരു മുറിയില്‍ വാടകയ്ക്ക് താമസിക്കുന്നയാളെ പ്രകുന്തള വിവരം അറിയിച്ചു. ഇയാള്‍ അയല്‍വാസികളെ വിളിച്ചുകൂട്ടി തിരികെയെത്തുമ്പോള്‍ പ്രകുന്തളയും ഭര്‍ത്താവ് ജെയിന്‍ തൂങ്ങിമരിച്ചതിനടുത്തു തന്നെ തൂങ്ങിമരിച്ചു നില്‍ക്കുന്നതാണ് കണ്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :