അബുദാബി|
Last Updated:
ബുധന്‍, 10 ജൂലൈ 2019 (17:25 IST)
ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഹൈദരാബാദ് സ്വദേശി ശ്രീകാന്ത് റെഡ്ഡി(29)യാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് നരേഷ്(26)
ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ന്യൂഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ഐഐടി) മുൻ വിദ്യാർഥിയായ ശ്രീകാന്ത് അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ മാസം 20ന് വിശാഖപട്ടണം സ്വദേശിയായ പെണ്‍കുട്ടിയുമായി ശ്രീകാന്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നു.
ചടങ്ങുകള്‍ക്ക് ശേഷം ഈ മാസം രണ്ടിന് അബുദാബിയിലേക്ക് മടങ്ങാനൊരുങ്ങിയ ശ്രീകാന്തിനെ ഉറ്റ സുഹൃത്തായ
നരേഷ് ഹൈദരാബാദിലേക്ക് വിളിച്ചുവരുത്തി. ഇരുവരും ഹോട്ടലില്‍ മുറിയെടുത്ത് രണ്ടു ദിവസം ഇവിടെ താമസിച്ചു.
ഇതിനിടെ വിവാഹം കഴിക്കുന്നതിനെ ചൊല്ലി നരേഷ് ശ്രീകാന്തുമായി വഴക്കിട്ടു. തുടര്‍ന്ന് നാലാം തിയതി കൈയില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ശ്രീകാന്തിനെ പ്രതി കുത്തി കൊന്ന ശേഷം ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു.
24 മണിക്കൂർ കഴിഞ്ഞിട്ടും മുറി തുറക്കുന്നത് കാണാത്തതിനെ തുടർന്ന് ഹോട്ടൽ അധികൃതർ പരിശോധിച്ചപ്പോൾ ശ്രീകാന്ത് രക്തത്തിൽ കുളിച്ചും നരേഷ് കഴുത്തുമുറിഞ്ഞും കിടക്കുന്നത് കണ്ടെത്തുകയായിരുന്നു. ശ്രീകാന്ത് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് സുഹൃത്തിനെ കൊലപ്പെടുത്താന്‍ നരേഷിനെ പ്രേരിപ്പിച്ചത്.