വഴക്കിനിടെ ഭാര്യയെ മരക്കമ്പു കൊണ്ട് തലയ്ക്കടിച്ചു കൊന്നു; മലപ്പുറത്ത് യുവാവ് പിടിയില്‍

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സുരേഷ് തന്നെയാണ് അയല്‍പ്പക്കത്തെ വീട്ടില്‍ വിവരം അറിയിച്ചത്

രേണുക വേണു| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (15:50 IST)

മലപ്പുറം പോത്തുകല്ലില്‍ ഭര്‍ത്താവ് ഭാര്യയെ മര്‍ദിച്ചു കൊലപ്പെടുത്തി. ഉപ്പട മലച്ചി ആദിവാസി കോളനിയിലെ രമണി (26) ആണ് മരിച്ചത്. ഭര്‍ത്താവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം.

മദ്യപിച്ച് വീട്ടിലെത്തിയ സുരേഷ് ഭാര്യയുമായി വഴക്കിടുകയായിരുന്നു. ഇതിനിടെ മരക്കൊമ്പ് കൊണ്ട് രമണിയുടെ തലയില്‍ അടിച്ചു. തലയുടെ പിന്‍ഭാഗത്തേറ്റ ക്ഷതമാണ് മരണകാരണമെന്ന് പൊലീസ് ഇന്‍ക്വസ്റ്റില്‍ പറയുന്നു.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സുരേഷ് തന്നെയാണ് അയല്‍പ്പക്കത്തെ വീട്ടില്‍ വിവരം അറിയിച്ചത്. ഉടന്‍ പൊലീസ് സ്ഥലത്തെത്തി സുരേഷിനെ കസ്റ്റഡിയിലെടുത്തു.

സുരേഷിന് വേറെയും രണ്ട് ഭാര്യമാരുണ്ട്. ഇതുമായി ബന്ധപ്പെട്ട വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :