കണ്ണൂരില്‍ ആര്‍ എസ് എസ് ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു

കണ്ണൂര്‍| Last Modified വെള്ളി, 27 ഫെബ്രുവരി 2015 (16:46 IST)
കണ്ണൂരില്‍ ആര്‍എസ്എസ് ആക്രമണത്തില്‍ പരിക്കേറ്റ മരിച്ചു. വെണ്ടുട്ടായി സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷൈജന്റെ അമ്മ സരോജിനിയാണ് മരിച്ചത്. ഷൈജന്റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. ഈ ആക്രമണത്തിനിടെയാണ് സരോജിനിക്ക് പരിക്കേറ്റത്. തുടര്‍ന്ന് ഇവര്‍ ചികിത്സയിലായിരുന്നു.

കണ്ണൂരില്‍ രാഷ്ട്രീയ അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. നേരത്തെ കണ്ണൂര്‍ ചിറ്റാരിപ്പറമ്പില്‍ സിപിഐഎം പ്രവര്‍ത്തകനായ പ്രേമന്‍
കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു ബോംബെറിഞ്ഞ ശേഷം പ്രേമനെ അക്രമികള്‍ വെട്ടി പരുക്കേല്പിച്ചത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :