സംസ്ഥാന ഘടകത്തിലെ പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് യെച്ചൂരി

ആലുവ| Last Modified ചൊവ്വ, 24 ഫെബ്രുവരി 2015 (14:51 IST)
പാര്‍ട്ടി സംസ്ഥാന ഘടകത്തിലുണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടുവെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി.
സംസ്ഥാന സമ്മേളം സംസ്ഥാന സമ്മേളനം ആത്മവിശ്വാസം ഉണ്ടാക്കുന്ന രീതിയിലാണ് സമാപിച്ചതെന്നും സമ്മേളം വന്‍ വിജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വി എസിന്റെ കാര്യത്തില്‍ തീരുമാനം പിന്നീടുണ്ടാകുമെന്നും യെച്ചൂരി ആലുവയില്‍ പറഞ്ഞു.

വി എസ് അച്യുതാനന്ദനുമായുള്ള പാര്‍ട്ടിയുമായുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാത്ത സാഹചര്യത്തിലാണ് യെച്ചൂരിയുടെ പ്രതികരണം. സംസ്ഥാന സമ്മേളനത്തിന് ശേഷം പാര്‍ട്ടിയുടെ കേന്ദ്ര നേതാക്കളായ പ്രകാശ് കാരാട്ട്, വ്യന്ദ കാരാട്ട്, യെച്ചൂരി എന്നിവര്‍ ഡല്‍ഹിയിലേക്ക് മടങ്ങി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :