ട്രക്ക് ഓട്ടോറിക്ഷയിലേക്ക് ഇടിച്ച് കയറി പതിമൂന്ന് പേര്‍ മരിച്ചു; അഞ്ചുപേര്‍ ആശുപത്രിയില്‍

 police , car , Auto , truck , പൊലീസ് , ട്രക്ക് , ഓട്ടോ , ആശുപത്രി
ഹൈദരാബാദ്| Last Modified ചൊവ്വ, 6 ഓഗസ്റ്റ് 2019 (17:32 IST)
നിയന്ത്രണം വിട്ട ട്രക്ക് ഓട്ടോറിക്ഷയിലേക്ക് ഇടിച്ച് കയറി പതിമൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ മഹ്ബൂബ് നഗറിലാണ് അപകടം.

ഡ്രൈവര്‍ അടക്കം പതിനെട്ട് പേരാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. പ്രദേശത്തെ വിവിധ കൃഷിയിടത്തിലേക്ക് തൊഴിലാളികളെ എത്തിക്കുന്ന ആപെ ഓട്ടോയാണ് അപകടത്തില്‍ പെട്ടത്.

അമിത വേഗത്തിലെത്തിയ ട്രക്ക് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയില്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ തെറിച്ചു പോയി.

പന്ത്രണ്ടു പേസ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ എത്തിയ ശേഷമാണ് മരിച്ചത്. മരിച്ചവരില്‍ സ്‌ത്രീകളും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. സ്ഥലത്ത് എത്തിയ പൊലീസ് ട്രക്ക് ഡ്രൈവരെ കസ്‌റ്റഡിയിലെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :