അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് നിപ ആശങ്ക : ലക്ഷണങ്ങളുമായി 2 പേർ നിരീക്ഷണത്തിൽ
- ജലമോഷണം അറിയിക്കുന്നവര്‍ക്ക് 5000 രൂപ വരെ പാരിതോഷികം നല്കാന് വാട്ടര്‍ അതോറിറ്റി
- തിരുവനന്തപുരത്ത് നിപ വൈറസ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രണ്ട് പേര് നിരീക്ഷണത്തില്‍
- സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- നിപ പ്രതിരോധം: ഇ-സഞ്ജീവനി സ്പെഷ്യല്‍ ഒപി തുടങ്ങി, വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ ചെയ്യേണ്ടത് ഇത്
കേരളത്തിൽ 5 ദിവസം ശക്തമായ മഴ, 6 ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്
എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.
17.09.2023: ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്
എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.