അനുബന്ധ വാര്‍ത്തകള്‍
- നടിക്കു നേരെ ലൈംഗികാതിക്രമം: പ്രതി പിടിയിൽ
- മാലിന്യം തള്ളിയതിന് മൂന്നു പേർക്കെതിരെ കേസ് : വാഹനങ്ങൾ പിടിച്ചെടുത്തു
- പെണ്ണുകാണാനെത്തിയ ആൾ മാലപൊട്ടിച്ചു കടന്നു : നാട്ടുകാർ അക്രമിയെ പിടികൂടി
- പോലീസ് സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച ബൈക്കിലെത്തി മാല മോഷ്ടിച്ച പ്രതികൾ പിടിയിൽ
- ബൈക്കിലെത്തി മാല പൊട്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ
പ്രണയക്കെണിയിൽ പെടുത്തി പണം തട്ടി : നാല് പേർ അറസ്റ്റിൽ
കൊല്ലം : യുവാവിനെ പ്രണയക്കെണിയിൽ പെടുത്തി പണവും ആഭരണവും തട്ടിയെടുത്ത സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചവറ പയ്യാലത്തുകാവ് സ്വദേശി മാളു എന്ന് വിളിക്കുന്ന ജോസഫൈൻ (28), ചവറ ഇടത്തുരുത്തു സ്വദേശി നഹാബ് (30), ചവറ മുകുന്ദപുരം അപ്പു എന്ന അരുൺ (28), പാരിപ്പള്ളി മീനമ്പലം സ്വദേശി അരുൺ (30) എന്നിവരാണ് പിടിയിലായത്.
ജോസഫിനാണ് ശക്തികുളങ്ങര സ്വദേശിയായ യുവാവിനെ ഫോണിൽ വിളിച്ചു സൗഹൃ ദം സ്ഥാപിച്ച ശേഷം വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഇതനുസരിച്ചു യുവാവ് കൊല്ലം താലൂക്ക് ഓഫീസിനടുത്തെത്തി. എന്നാൽ ജോസഫൈനും കൂട്ടരും ഇയാളെ വളഞ്ഞുവച്ചു മർദ്ദിച്ച ശേഷം പണവും സ്വര്ണാഭരണവും മൊബൈൽ ഫോണും കവരുകയായിരുന്നു .
പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊല്ലം ഈസ്റ്റ് പൊലീസാണ് പ്രതികളെ പിടികൂടിയത്. ജോസഫൈൻ ലഹരിക്കടത്ത് കേസിലും പ്രതിയാണെന്ന് പോലീസ് വെളിപ്പെടുത്തി. ഈസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ ഹരിലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.