ഭവനവായ്പ തട്ടിപ്പ്; എസ്.ബി.റ്റി മുന്‍ ചീഫ് മാനേജര്‍ക്ക് തടവ്

കൊച്ചി| Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2015 (18:28 IST)
ഭവന വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എസ്.ബി.റ്റി മുന്‍ ചീഫ് മാനേജര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് കഠിന തടവ് വിധിച്ചു. ആലുവ എസ്.ബി.റ്റി ബ്രാഞ്ചിലെ മുന്‍ ചീഫ് മാനേജര്‍ ടി.ചന്ദ്രന്‍, വായ്പയെടുത്ത കെ.ജയപ്രകാശ്, ജയപ്രകാശിന്‍റെ ഭാര്യ മായാ കൃഷ്ണ എന്നിവരെയാണ് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ഒരു വര്‍ഷം വീതം കഠിന തടവിനു ശിക്ഷിച്ചത്.


ഇതു കൂടാതെ ചന്ദ്രന്‍ മുപ്പതിനായിരം രൂപയും മറ്റു രണ്ട് പ്രതികള്‍ പതിനായിരം രൂപാ വീതവും പിഴയടയ്ക്കുകയും വേണം. എന്നാല്‍ കേസിലെ നാലാം പ്രതി രാജേഷിനെ വെറുതെവിട്ടു.

2006 സെപ്തംബര്‍ ഒന്നാം തീയതിയാണ് കെട്ടിടനിര്‍മ്മാണ വായ്പ നല്‍കിയത്. ഇതിനൊപ്പം നല്‍കിയ കെട്ടിട നിര്‍മ്മാണ പ്ലാന്‍, മൂല്യ നിര്‍ണ്ണയ റിപ്പോര്‍ട്ട് എന്നിവ വ്യാജമായിരുന്നു. എന്നാല്‍ പ്ലാനില്‍ പറഞ്ഞിരുന്ന കെട്ടിടം പത്തു വര്‍ഷത്തിലേറെ ആയി നിലവിലുള്ളതാണെന്ന് അറിഞ്ഞായിരുന്നു ചീഫ് മാനേജര്‍ ചന്ദ്രന്‍ ലോണ്‍ പാസാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :