അനുബന്ധ വാര്‍ത്തകള്‍
- ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി
- വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ; ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും
- ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ബുധനാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത
- കേരളത്തിലെ സ്ഥിതിഗതികൾ ഗൗരവമേറിയത്; ദുരന്തത്തെ സർക്കാർ മികച്ച രീതിയിൽ നേരിട്ടുവെന്നും രാജ്നാഥ് സിംഗ് - എല്ലാ സഹായങ്ങളും തുടരുമെന്ന് മുഖ്യമന്ത്രി
- ലക്ഷങ്ങള്‍ നല്കി സൂര്യയും കാര്‍ത്തിയും; മലയാള സൂപ്പര്‍ താരങ്ങളെ കണ്ടം വഴിയോടിച്ച് സോഷ്യല്‍ മീഡിയ - എതിര്‍പ്പ് ശക്തം!
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; മറ്റ് മൂന്നു ജില്ലകളില്‍ നിയന്ത്രിത അവധി
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; മറ്റ് മൂന്നു ജില്ലകളില്‍ നിയന്ത്രിത അവധി
സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും പ്രളയക്കെടുതി തുടരുന്ന സാഹചര്യത്തില്‍ ഏതാനും ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് നിയന്ത്രിത അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ചില താലൂക്കുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
വയനാട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കില്‍ ഫ്രൊഫണല് കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും.
കുട്ടനാട് താലൂക്കിലെ തലവടി, മുട്ടാർ, പുളിങ്കുന്ന്, കൈനകരി എന്നീ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇടുക്കി, ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലെ അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളേജ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടര്‍ അവധി നല്‍കിയിരിക്കുകയാണ്.
എറണാകുളം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.
അടുത്ത ലേഖനം