ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി

ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി

വയനാട്| Rijisha M.| Last Modified തിങ്കള്‍, 13 ഓഗസ്റ്റ് 2018 (08:25 IST)
വൃഷ്‌ടി പ്രദേശത്ത് കനത്ത മഴ ലഭിച്ചതോടെ ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി. ഷട്ടറുകൾ 90 സെ മീറ്ററിൽ നിന്ന് 120 സെ മീറ്ററിലേക്കാണ് ഉയർത്തിയത്. 150 സെ മീറ്ററിലേക്ക് ഘട്ടം ഘട്ടമായി ഉയർത്താനാണ് തീരുമാനമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

നേരത്തേ മുന്നറിയിപ്പില്ലാതെ ഷട്ടർ തുറന്നത് ശക്തമായ പ്രതിരോധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതേത്തുടർന്ന് പ്രദേശവാസികളോട് ജാഗ്രത പാലിക്കാൻ മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡാമിന്റെ നാല് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്.

77 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. അതേസമയം, ഇടമലയാല്‍ അണക്കെട്ടിന്റെ നാലു ഷട്ടറുകളും തുറന്നിരിക്കുകയാണ്. ഒരു മീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. 385.28 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :