സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 26 ജൂണ്‍ 2023 (10:57 IST)
ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ 200ഓളം പേര്‍ കുടുങ്ങി കിടക്കുന്നതായി അറിയിപ്പ്. ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയിലെ ബാഗിപൂള്‍ പ്രദേശത്താണ് മിന്നല്‍ പ്രളയം ഉണ്ടായത്. വിനോദ സഞ്ചാരികളും നാട്ടുകരുള്‍പ്പെടെയുള്ളവരാണ് കുടുങ്ങി കിടക്കുന്നത്. കനത്ത മഴയില്‍ നിരവധി പാലങ്ങളും വീടുകളും തകര്‍ന്നിട്ടുണ്ട്. മാണ്ഡി ജില്ലയില്‍ കനത്ത മഴയാണ് ഇപ്പോള്‍ പെയ്യുന്നത്.