അഭിറാം മനോഹർ|
Last Modified വ്യാഴം, 8 ഡിസംബര്‍ 2022 (12:32 IST)
ഹിമാചൽ പ്രദേശ് നിയമസഭാ തിരെഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവെ വിജയിക്കുന്ന സ്വന്തം സ്ഥാനാർഥികൾ കൂറുമാറുന്നത് തടയാൻ എംഎൽഎമാരെ രാജസ്ഥാനിലേക്ക് മാറ്റനൊരുങ്ങി കോൺഗ്രസ്. ബിജെപിയുമായി ഇഞ്ചോടിച്ച് പോരാട്ടത്തിൻ്റെ സൂചനകൾ വന്നതോടെയാണ് കോൺഗ്രസ് നീക്കം. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിനും മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയ്ക്കുമാണ് ഇതിന് കോൺഗ്രസ് ചുമതല നൽകിയിരിക്കുന്നത്
സംസ്ഥാനത്തിൻ്റെ പ്രചാരണചുമതലയുണ്ടായിരുന്ന പ്രിയങ്കാ ഗാന്ധി നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇഞ്ചോടിച്ച് പോരാട്ടമാണ് കോൺഗ്രസും ബിജെപിയും നടത്തുന്നത്. ഭരണത്തിനായി കേവലഭൂരിപക്ഷമായ 35 സീറ്റുകളാണ് മുന്നണികൾക്ക് ആവശ്യമുള്ളത്. തൂക്കുമന്ത്രിസഭയാണ് ഉണ്ടാകുന്നതെങ്കിൽ സ്വതന്ത്രരുടെയും വിമതരുടെയും നിലപാട് ഭരണം പിടിച്ചെടുക്കുന്നതിൽ നിർണായകമാകും