ആറു ജില്ലകളില്‍ ഇന്ന് കടുത്ത ചൂട്: ജനങ്ങൾക്ക് ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ചൂടു കൂടുമെന്ന് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

റെയ്‌നാ തോമസ്| Last Modified ചൊവ്വ, 18 ഫെബ്രുവരി 2020 (09:41 IST)
കേരളത്തില്‍ ആറു ജില്ലകളില്‍ ഇന്ന് വര്‍ധിച്ച ചൂട് അനുഭവപ്പെടാന്‍ സാധ്യത.തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ചൂടു കൂടുമെന്ന് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

ചൂടുകൂടുന്നതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ധാരാളം വെള്ളം കുടിക്കുക, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക, ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും മറ്റു ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും പകല്‍ 11 മണിമുതല്‍ മൂന്നു മണിവരെ പുറത്തിറങ്ങരുതെന്നും നേരിട്ട് സൂര്യ പ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :