വലയ സൂര്യഗ്രഹണം- നിരാശരായി വയനാട്ടുകാർ

അഭിറാം മനോഹർ| Last Modified വ്യാഴം, 26 ഡിസം‌ബര്‍ 2019 (09:52 IST)
വലയ സൂര്യഗ്രഹണം ഏറെ വ്യക്തതയോടെ കാണാൻ കാത്തിരുന്ന വയനാട്ടുകാർക്ക് വൻ നിരാശ. കേരളത്തിൽ കാസർകോടും കണ്ണൂരും വയനാട്ടിലുമായിരിക്കും ഏറ്റവും വ്യക്തമായി സൂര്യഗ്രഹണം കാണാൻ കഴിയുക എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇതിനായി ബൈനോക്കുലറുകളും ടെലസ്കോപ്പുകളുമായി വിപുലമായ ഒരുക്കങ്ങളാണ് വയനാട്ടിൽ ഒരുക്കിയിരുന്നത്. വിദ്യാർത്ഥികളും പ്രായമേറിയവരുമടക്കം അടക്കം ഒട്ടേറെ പേർ അതിരാവിലെ തന്നെ ആകാശവിസ്മയം കാണുവാനായി ഇടം പിടിക്കുകയും ചെയ്തിരുന്നു. എന്നാൽ വയനാട്ടിലെ ഇവർക്ക് സമ്മാനിച്ചത് വമ്പൻ നിരാശയാണ്.

അന്തരീക്ഷം മേഘാവ്രുതമായതിനാൽ ആദ്യമണിക്കൂറുകളിൽ പോലും ഗ്രഹണം കാണനാവാത്ത അവസ്ഥയാണ് വയനാട്ടിൽ ഉണ്ടായത്. കേരളത്തിൽ കാസർകോട്,വയനാട്,കണ്ണൂർ ജില്ലകളിലൂടെ ഗ്രഹണപാതയുടെ മധ്യരേഖ കടന്നുപോകുന്നതിനാൽ ഈ ഭാഗങ്ങളിൽ പൂർണ്ണ സൂര്യഗ്രഹണം വ്യക്തമായി ദൃശ്യമാകുമെന്നായിരുന്നു ശാസ്ത്രഞ്ജർ അറിയിച്ചിരുന്നത്. ഇതനുസരിച്ചാണ് വയനാട്ടിൽ കൽപറ്റയിലടക്കം വലിയ ക്രമീകരണങ്ങൾ ഒരുക്കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :