മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി, ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ഇഡി

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2020 (11:07 IST)
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നത് തടയണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. ഇഡിയും കസ്റ്റംസും രജിസ്റ്റർ ചെയ്ത കേസുകളിലാണ് ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയത്. ജാമ്യം തള്ളിയതിന് തൊട്ടുപിന്നാലെ വഞ്ചിയൂരിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ശിവശങ്കറിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ് കസ്റ്റഡിയിലെടുത്തു.

ചാർട്ടേഡ് അക്കൗണ്ടന്റുമായുള്ള വാട്ട്സ് ആപ്പ് ചാറ്റിന്റെ വിശദാംശങ്ങൾ ഉൾപ്പടെ കസ്റ്റംസ് കോടതിയിൽ ഹാജരാക്കിയിരുന്നു. സ്വാധീന ശേഷിയുള്ള ശിവശങ്കറിന് മുൻകൂർ ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിയ്ക്കാൻ സാധ്യതയുണ്ട്, അന്വേഷ്ണവുമായി സഹകരിയ്ക്കുന്നില്ല എന്നതിനാൽ ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടിവരും എന്നതടക്കമുള്ള അന്വേഷണ ഏജസികളൂടെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം തള്ളിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :