ഹോട്ടലുകള്‍ക്ക് ഇനി പിടിവീഴും, വിലകൂട്ടി ഭക്ഷണം വിറ്റാല്‍ പിഴ 5000 രൂപ

തിരുവനന്തപുരം| VISHNU N L| Last Modified വെള്ളി, 15 മെയ് 2015 (14:16 IST)
ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്ക് അമിത ചുമത്തുന്നു എന്ന പരാതികള്‍ക്കിടെ ഹോട്ടലുകളെ നിയന്ത്രിക്കാന്‍ ഗ്രേഡിംഗ് സംവിധാനങ്ങള്‍ വരുന്നു.
ഹോട്ടലുകളെ അടിസ്‌ഥാന സൗകര്യത്തിന്റെയും മറ്റും അടിസ്‌ഥാനത്തിൽ ഗ്രേഡ് തിരിക്കും. ഗ്രേഡ് അടിസ്‌ഥാനത്തിലാവും ഓരോ ഹോട്ടലിലും ഈടാക്കാവുന്ന പരമാവധി തുക നിശ്‌ചയിക്കുക. എല്ലാ ഹോട്ടലുകളും അവയുടെ ഗ്രേഡിന് അനുസരിച്ചു ജില്ലാ അതോറിറ്റിയിൽ റജിസ്‌റ്റർ ചെയ്യണം. അല്ലാത്തവ പ്രവർത്തിക്കാൻ അനുവദിക്കില്ല. അമിത വില ഈടാക്കിയാലും റജിസ്‌ട്രേഷനില്ലാതെ പ്രവർത്തിച്ചാലും ഹോട്ടലുകൾക്ക് 5000 രൂപ വരെ പിഴ ചുമത്താം.

ഇത്തരം കാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന കരട് നിയമം തയ്യാറായതായാണ് റിപ്പോര്‍ട്ടുകള്‍. നിയമലംഘനം നടത്തുന്നുണ്ടോ എന്നറിയുന്നതിനായി സംസ്ഥാന തലത്തിലും ജില്ലാതലങ്ങളിലും നിയമപ്രകാരം അഥോറിറ്റി നിലവില്‍ വരും. ഭക്ഷണസാധന പരമാവധി വില നിശ്‌ചയിക്കുകയോ, ജില്ലാ അതോറിറ്റിക്ക് ഇക്കാര്യത്തിൽ മാർഗനിർദേശം നൽകുകയോ ആണു സംസ്‌ഥാന അതോറിറ്റിയുടെ മുഖ്യ ചുമതല. നിയമ ലംഘനം കണ്ടുപിടിച്ച് ശിക്ഷ വിധിക്കുകയാണ് ജില്ലാ അഥോറിറ്റികള്‍ ചെയ്യുക.

ഭക്ഷ്യമന്ത്രിയാണ് സംസ്ഥാന അഥോറിറ്റിയുടെ ചെയർമാനാകുക. ഭക്ഷ്യ, ധന സെക്രട്ടറിമാർ, സിവിൽ സപ്ലൈസ് ഡയറക്‌ടർ, സാമ്പത്തിക വിദഗ്‌ധൻ, ഹോട്ടൽ ഉടമകളുടെ പ്രധാന സംഘടനകളിൽ നിന്നു സർക്കാർ നാമനിർദേശം ചെയ്യുന്ന അഞ്ചുപേർ എന്നിവർ അംഗങ്ങൾ. അഞ്ചു വർഷം കാലാവധി. ആറു മാസത്തിലൊരിക്കൽ യോഗം ചേരണം. ജില്ലാ അതോറിറ്റിയില്‍ കലക്‌ടറാണു ചെയർമാൻ. ജില്ലാ സപ്‌ളൈ ഓഫിസർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ ചെയർമാൻമാർ, സെക്രട്ടറിമാർ, ഹോട്ടൽ ഉടമകളുടെ സംഘടനകളിൽ നിന്നു മൂന്നുപേർ, ജില്ലയിൽ എട്ടു വർഷമെങ്കിലും ഹോട്ടൽ നടത്തിയിട്ടുള്ള രണ്ടുപേർ തുടങ്ങിയവർ അംഗങ്ങളാകും. അംഗങ്ങളുടെ കാലാവധി മൂന്നു വർഷം. മൂന്നു മാസത്തിൽ ഒരിക്കലെങ്കിലും യോഗം ചേരണം.

ജില്ലാ അഥോറിറ്റിയുടെ തീരുമാനത്തിനെതിരെ സംസ്ഥാന അഥോറിറ്റിയില്‍ അപ്പീല്‍ പോകാന്‍ സൌകര്യമുണ്ടാകും. എന്നാല്‍ അഥോറിറ്റിയുടെ പ്രവർത്തനങ്ങളിൽ സിവിൽ കോടതിക്ക് ഇടപെടാനാവില്ല. അഥോറിറ്റികൾ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്‌ഥൻ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലേ ഈ നിയമം അനുസരിച്ചുള്ള ശിക്ഷ കോടതികൾക്കു പരിഗണിക്കാനാവൂ.

കൂടാതെ ഹോട്ടലുകള്‍ക്ക് ഗ്രേഡ് നിശ്ചയിക്കുകയും അതനുസരിച്ച് ഭക്ഷണ വില ക്രമീകരിക്കുകയും ചെയ്യുന്നത് ജില്ലാ അഥോറിറ്റികളായിരിക്കും. ഉപഭോക്‌തൃ വിലസൂചിക, മൊത്ത വിലസൂചിക, ഹോട്ടൽ നടത്തിപ്പിന് ആവശ്യമായ സാധനങ്ങളുടെ വില, തൊഴിലാളികളുടെ വേതനം, മറ്റു ചെലവുകൾ എന്നിവ പരിഗണിച്ചാണു വില നിശ്‌ചയിക്കുക. വില നിയന്ത്രിക്കുന്നതിനു മുന്നോടിയായി ഗ്രേഡ് പ്രകാരം നിശ്‌ചയിച്ച ഭക്ഷ്യസാധന വില പത്രത്തിൽ പരസ്യം ചെയ്യുകയും ഹോട്ടലിൽ പ്രദർശിപ്പിക്കുകയും വേണം. ആവശ്യമെങ്കിൽ ജില്ലാ അതോറിറ്റിയുടെ നിർദേശപ്രകാരം സംസ്‌ഥാന അതോറിറ്റിക്കു വില പുതുക്കി നിശ്‌ചയിക്കാം.

നിയമം പാലിക്കാത്ത ഹോട്ടലുകളുടെ റജിസ്‌ട്രേഷൻ ജില്ലാ അതോറിറ്റി റദ്ദാക്കി അതതു തദ്ദേശ സ്‌ഥാപനത്തെ അറിയിക്കും. അതോടെ അവർ നൽകിയ ലൈസൻസും റദ്ദാകും. ഈ തീരുമാനത്തിനെതിരെ സംസ്‌ഥാന അതോറിറ്റിയിൽ അപ്പീൽ പോകാം. 5000 രൂപ പിഴ ചുമത്തിയ ശേഷവും ഹോട്ടലുകൾ കുറ്റം തുടർന്നാൽ ദിവസം 250 രൂപ വീതം പിഴ ഈടാക്കും. അമിത വിലയ്‌ക്കും 5000 രൂപ പിഴയാണ്. കുറ്റം തുടർന്നാൽ ദിവസം 500 രൂപ വീതം പിഴ. നിയമത്തിലെ മറ്റു വ്യവസ്‌ഥകൾ ലംഘിച്ചാലും 500 രൂപ വരെ പിഴ ചുമത്താം.

ഭക്ഷ്യവകുപ്പ് തയാറാക്കിയ കരടു ബിൽ നിയമ വകുപ്പ് പരിശോധിച്ച് അന്തിമ രൂപം നൽകി. മുഖ്യമന്ത്രിയുമായി ആലോചിച്ചശേഷം ഓർഡിനൻസായി ഇറക്കുകയോ ബില്ലായി നിയമസഭയിൽ അവതരിപ്പിക്കുകയോ ചെയ്യും അതേസമയം നക്ഷത്ര ഹോട്ടലുകൾ,സർക്കാർ സ്‌ഥാപനങ്ങളും സ്വകാര്യ കമ്പനികളും സ്‌ഥാപനങ്ങളും നടത്തുന്ന കന്റീനുകൾ, ഹോസ്‌റ്റൽ എന്നിവയെ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

രാത്രി വീടിന് സമീപം ബോംബ് സ്‌ഫോടനം: പോലീസിനെ അറിയിച്ചിട്ടും ...

രാത്രി വീടിന് സമീപം ബോംബ് സ്‌ഫോടനം: പോലീസിനെ അറിയിച്ചിട്ടും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് ശോഭാ സുരേന്ദ്രന്‍
നടപടി എടുക്കാതിരുന്നാല്‍ താന്‍ വെറുതെ ഇരിക്കില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചു: ...

സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചു: എസ്എഫ്‌ഐഒ കുറ്റപത്രം
കേസിലെ അന്തിമ കുറ്റപത്രമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയത്.

'പറ്റിയാല്‍ എത്താം'; തൃശൂര്‍ പൂരത്തിനു മുഖ്യമന്ത്രിയെ ...

'പറ്റിയാല്‍ എത്താം'; തൃശൂര്‍ പൂരത്തിനു മുഖ്യമന്ത്രിയെ ക്ഷണിച്ച് തിരുവമ്പാടി ദേവസ്വം
തിരുവനന്തപുരത്ത് പഴയ എകെജി സെന്ററിലെത്തിയാണ് ദേവസ്വം ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടത്

തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത് ഇന്ത്യ; കഴിഞ്ഞ ...

തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത് ഇന്ത്യ; കഴിഞ്ഞ ദിവസം ജമ്മു കാശ്മീരില്‍ തകര്‍ത്തത് അഞ്ച് ഭീകരരുടെ വീടുകള്‍
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത പ്രാദേശിക തീവ്രവാദികളായ രണ്ടുപേരുടെ വീടുകളാണ് ...

MGS Narayanan passes away: ചരിത്ര പണ്ഡിതന്‍ എം.ജി.എസ് ...

MGS Narayanan passes away: ചരിത്ര പണ്ഡിതന്‍ എം.ജി.എസ് നാരായണന്‍ അന്തരിച്ചു
വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം