വനിതാ ജീവനക്കാരുടെ മുറിയിൽ മൊബൈൽ ക്യാമറ : ആശുപത്രി അറ്റൻഡർ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 16 മാര്‍ച്ച് 2023 (18:01 IST)
കോഴിക്കോട്: വനിതാ ജീവനക്കാരുടെ മുറിയിൽ രഹസ്യമായി മൊബൈൽ ക്യാമറ വച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആശുപത്രി അറ്റൻഡർ അറസ്റ്റിലായി. അത്തോളി മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ കരാർ ഏജൻസി ജീവനക്കാരനായ സരുൺ രാജ് എന്ന ഇരുപതുകാരനാണ് പിടിയിലായത്.

കഴിഞ്ഞ ചൊവ്വാഴ്ച ഇയാൾ വനിതാ ജീവനക്കാർ വസ്ത്ര മാറ്റുന്ന മുറിയിൽ മൊബൈൽ ഫോൺ വയ്ക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മറ്റുള്ളവർ പോലീസിൽ പരാതി നൽകിയത്. അറസ്റ്റിലായ സരുൺ രാജിനെ പിന്നീട് ജാമ്യത്തിൽ വിട്ടു. കൂടുതൽ അന്വേഷണം നടക്കുന്നതായി സൂചനയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :