'ചിരിപ്പിക്കാന്‍ ചിന്തിപ്പിക്കാന്‍ പടച്ചോനെ ഇങ്ങള് കാത്തോളീ'; റിലീസ് നവംബര്‍ 24ന്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 16 നവം‌ബര്‍ 2022 (09:06 IST)
ശ്രീനാഥ് ഭാസിയുടെ വരാനിരിക്കുന്ന എന്റര്‍ടെയ്നര്‍ 'പടച്ചോനെ ഇങ്ങള് കാത്തോളീ' റിലീസിന് ദിവസങ്ങള്‍ മാത്രം. രാഷ്ട്രീയ കഥകള്‍ പറയുന്ന ചിത്രം പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുമെന്ന് നടന്‍ വിജിലേഷ്. നവംബര്‍ 24ന് തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും.
ബിജിത്ത് ബാല സംവിധാനം ചെയ്ത ചിത്രത്തില്‍
ആന്‍ ശീതള്‍ , ഗ്രേസ് ആന്റണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഹരീഷ് കണാരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, അലന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറ, സുനില്‍ സുഗത, രഞ്ജി കങ്കോല്‍ , രസ്‌ന പവിത്രന്‍, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയല്‍ മഠത്തില്‍, നിഷ മാത്യു, ഉണ്ണിരാജ , രാജേഷ് മാധവന്‍, മൃദുല തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ട്.പ്രദീപ് കുമാറാണ് തിരക്കഥാകൃത്ത്.
വെള്ളം,അപ്പന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :