അര മണിക്കൂർ വെട്ടിചുരുക്കി പടച്ചോനെ ഇങ്ങള് കാത്തോളീ, പുതിയ പതിപ്പ് തിയേറ്ററുകളിൽ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 28 നവം‌ബര്‍ 2022 (19:38 IST)
ബിജിത് ബാലയുടെ സംവിധാനത്തിലൊരുങ്ങിയ പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന ചിത്രം രണ്ടര മണിക്കൂറിൽ നിന്ന് 2 മണിക്കൂറിലേക്ക് വെട്ടിച്ചുരുക്കി.
ശ്രീനാഥ് ഭാസി, ആൻ ശീതൾ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം നവംബർ 24നാണ് റിലീസ് ചെയ്തത്.

'ക്ലീൻ യു' സർട്ടിഫിക്കറ്റ് നേടിയ ചിത്രം എല്ലാതരം പ്രേക്ഷകർക്കും ആസ്വദിക്കാൻ സാധിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻ്റെ ദൈർഘ്യം കൂടുതലാണെന്ന വിമർശനങ്ങൾക്കൊടുവിലാണ് ചിത്രത്തിലെ രംഗങ്ങൾ വെട്ടിച്ചുരുക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :