പ്രായപൂർത്തി ആകാത്ത ആൾക്ക് വാഹനം ഓടിക്കാൻ നൽകിയത്തിനു പിഴയും തടവ് ശിക്ഷയും

എ കെ ജെ അയ്യര്‍| Last Modified ശനി, 3 ജൂണ്‍ 2023 (14:33 IST)

കോഴിക്കോട്: പതിനാറുവയസുള്ളയാൾക്ക് വാഹനം ഓടിക്കാൻ നൽകിയ സംഭവത്തിൽ കോടതി വാഹന ഉടമയ്ക്ക് 25200 രൂപ പിഴയും കോടതി പിരിയും വരെ തടവ് ശിക്ഷയും വിധിച്ചു. പുഴക്കാട്ടിരി പഴവക്കൽ എടത്തത്തിൽ മുഹമ്മദ് ഷിബിലി എന്ന 23 കാരനെയാണ് കോടതി ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കിൽ പത്ത് ദിവസം തടവ് ശിക്ഷ അനുഭവിക്കണം. കോഴിക്കോട് ടൌൺ പോലീസ് എടുത്ത കേസിൽ കോഴിക്കോട് ഒന്നാം ജൂഡീഷ്യൽ ഫാസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്.


2022 സെപ്തംബർ പത്തൊമ്പതിനു കോഴിക്കോട് ബീച്ച് റോഡിൽ ഗാന്ധി റോഡ് ഭാഗത്തേക്ക് ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്ത വിദ്യാർത്ഥിയെ പോലീസ് പിടികൂടിയപ്പോൾ വാഹന ഉടമയ്‌ക്കെതിരെയും കേസെടുത്തിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :