അനുബന്ധ വാര്‍ത്തകള്‍
- ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400 അടിയിലേക്ക്; ഷട്ടറുകൾ താഴ്ത്തില്ല, പെരിയാർ തീരത്ത് ജനം ദുരിതത്തിൽ
- ജലനിരപ്പ് കുറഞ്ഞു; ഇടമലയാറിന്റെ മൂന്ന് ഷട്ടറുകള്‍ അടച്ചു
- ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.92 അടിയായി കുറഞ്ഞു; ഷട്ടറുകൾ താഴ്ത്തില്ല, ആശങ്ക വിട്ടൊഴിയാതെ പെരിയാർ തീരത്തെ ജനങ്ങൾ
- വിൽപ്പനയ്ക്ക് കൊണ്ടുവന്ന മുഴുവൻ കമ്പിളിപ്പുതപ്പുകളും ദുരിതബാധിതർക്ക് സൗജന്യമായി നൽകിയ ഇതര സംസ്ഥാന കച്ചവടക്കാരന്
- ‘പേടിക്കണ്ട, മനസ്സ് മടുക്കുകയും ചെയ്യരുത്, എല്ലാവരും കൂടെയുണ്ട്’- ദുരിത ബാധിതർക്ക് മമ്മൂട്ടിയുടെ കരുതൽ
കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിമുതൽ അടുത്ത 24 മണിക്കൂറിലേക്കാണ് ഈ ജാഗ്രതാ നിർദ്ദേശം.
കേരള-കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 25 മുതല്‍ 35 കി മീ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കി മീ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയപ്പ് നൽകി.
മഴയ്ക്ക് ചെറിയൊരു ശമനം വന്നതിന് പുറമേയാണ് ശക്തമായ കാറ്റിന്റെ സാധ്യതാ മുന്നറിയിപ്പ് നൽകിയത്. അറബി കടലിന്റെ മധ്യഭാഗത്തും തെക്ക്-പടിഞ്ഞാറ് ഭാഗത്തും കടല്‍ അതിപ്രക്ഷുബ്ദമാകാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.