1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy rain yellow alert kerala

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Heavy Rain
ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, മലപ്പുറം, കണ്ണൂര്‍, വയനാട്, കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
 
നാലുമീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ അടിക്കാന്‍ സാധ്യതയുണ്ട്. ജൂണ്‍ 22 വരെ മഴ തുടരുമെന്നാണ് അറിയിച്ചിട്ടുള്ളത്. 
അടുത്ത ലേഖനം
പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് താല്‍കാലിക നിയമനം: സര്‍ക്കാരിന്റെ നീചമായ പ്രവര്‍ത്തിയെന്ന് ശരത് ലാലിന്റെ പിതാവ്