അനുബന്ധ വാര്‍ത്തകള്‍
- തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യുന മര്‍ദ്ദപാത്തി; അടുത്ത മൂന്ന് ദിവസം മഴ ശക്തമാകും
- തലച്ചോറിന്റെ പവര്‍ കൂട്ടണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കണം
- Kerala Weather: മലപ്പുറത്ത് റെഡ് അലര്‍ട്ട്, നാളെ മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; പുതുക്കിയ മുന്നറിയിപ്പ്
- ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- എന്താണ് ക്രോണിക് മൈഗ്രേന്
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്, 3 ജില്ലകളിൽ റെഡ് അലർട്ട്
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. അതിതീവ്ര മഴയുണ്ടാകുമെന്ന സാധ്യത കണക്കിലെടുത്ത് 3 ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്,വയനാട്,കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. എറണാകുളം,ഇടുക്കി,തൃശൂര്‍,പാലക്കാട്,മലപ്പുറം,കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
കോട്ടയം,ആലപ്പുഴ,പത്തനംതിട്ട,കൊല്ലം,തിരുവനന്തപുരം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തെക്കന്‍ മഹാരാഷ്ട്രാ തീരം മുതല്‍ വടക്കന്‍ കേരള തീരം വരെയായി ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നതിനാലും പടിഞ്ഞാറന്‍ തീരമേഖലയില്‍ കാലാവര്‍ഷകാറ്റ് ശക്തിപ്രാപിക്കുന്നതിന്റെയും സ്വാധീനഫലമായാണ് മഴ വീണ്ടും ശക്തമാകുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റിനും കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്.