അനുബന്ധ വാര്‍ത്തകള്‍
- ഇടുക്കിയില്‍ പോക്‌സോ കേസിലെ ഇര കുളത്തില്‍ മരിച്ച നിലയില്‍
- ഡല്‍ഹിയില്‍ മാത്രം കഴിഞ്ഞ മണിക്കൂറില്‍ സ്ഥിരീകരിച്ചത് 1656 കൊവിഡ് കേസുകള്‍
- തൃശൂര്‍ പൂരം: മേയ് 10 ന് പ്രാദേശിക അവധി
- കൊവിഡ് കേസുകള്‍ ഉയര്‍ന്നുതന്നെ; കഴിഞ്ഞ ദിവസത്തില്‍ നിന്ന് 7.3 ശതമാനത്തിന്റെ വര്‍ധനവ്
- കൃഷിയിടത്തിലെ വൈദ്യുതിവേലിയില്‍ തട്ടി യുവാവ് മരണപ്പെട്ട സംഭവം: പ്രതികളായ സ്ഥലമുടമയും കെഎസ്ഇബിയും ചേര്‍ന്ന് 16 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വിധി
ന്യുനമര്‍ദ്ദം നാളെ വൈകുന്നേരത്തോടെ തീവ്രന്യൂനമര്‍ദ്ദമാകും: അഞ്ച് ദിവസം മഴ തുടരും
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്ക ടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം ശക്തി കൂടിയ ന്യുനമര്‍ദ്ദമായി വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്നു. അടുത്ത 12 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യുന മര്‍ദ്ദമായും നാളെ ( മെയ് 8) വൈകുന്നേരത്തോടെ വീണ്ടും ശക്തി പ്രാപിച്ച് മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചുഴിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
തുടര്‍ന്ന് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് മെയ് 10 ഓടെ വടക്കന്‍ ആന്ധ്രാപ്രദേശ് - ഒഡിഷ തീരത്ത് എത്തിച്ചേരാനാണ് സാധ്യത.
സംസ്ഥാനത്ത് കാറ്റിന്റെ ഗതി മുറിവ് കാരണം അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.