സ്വര്‍ണവില അഞ്ചുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ശ്രീനു എസ്| Last Modified ചൊവ്വ, 1 ജൂണ്‍ 2021 (12:34 IST)
സ്വര്‍ണവില അഞ്ചുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,880 രൂപയായി വര്‍ധിച്ചു.
ഗ്രാമിന് 20 രൂപ കൂടി 4610 രൂപയായിട്ടുണ്ട്. ഡോളറിന് വിപണിയിലെ തളര്‍ച്ചയും വിലക്കയറ്റ ഭീഷണിയും സ്വര്‍ണം തിളങ്ങാന്‍ കാരണമായി. ഫെബ്രുവരിയില്‍ സ്വര്‍ണത്തിന് 2640 രൂപയാണ് കൂടിയത്. മാര്‍ച്ചില്‍ 1560 രൂപയും കൂടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :