ഒക്ടോബര്‍ 15വരെ കേരളത്തില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ശ്രീനു എസ്| Last Updated: ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (11:32 IST)
ഒക്ടോബര്‍ 15വരെ കേരളത്തില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി പത്തുമണിവരെയാണ് ഇടിമിന്നലിനുള്ള സാധ്യത ഉള്ളത്.

അതേസമയം മലയോരമേഖലയില്‍ ഇടിമിന്നല്‍ സജീവമായി കണ്ടേക്കാം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഇടിമിന്നലിനെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :