അനുബന്ധ വാര്‍ത്തകള്‍
- കണ്ണൂര്‍ തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് & റിസര്‍ച്ച് ആയി വികസിപ്പിക്കുന്നു
- നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് കത്രികകൊണ്ട് കഴുത്തറുത്ത് മരിച്ച നിലയില്‍
- അരുണാചല്‍പ്രദേശില്‍ നിന്ന് കാണാതായ അഞ്ചുയുവാക്കളെ ചൈന ഇന്ത്യയ്ക്ക് കൈമാറും
- ധാരാവിയില്‍ 55 ദിവസത്തിനു ശേഷം വീണ്ടും കൊവിഡ് വ്യാപനം
- മദ്യവില്പനയില് നിയന്ത്രണം ഏര്‍പ്പെടുത്തി ബീവറേജസ് കോര്പറേഷന്
ന്യൂനമര്‍ദം നാളെ രാവിലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടേക്കാം; ഒന്‍പതു ജില്ലകളില്‍ യല്ലോ അലര്‍ട്ട്
ബംഗാള്‍ ഉള്‍ക്കടലില്‍ വിശാഖപട്ടണത്തിന് സമീപത്തായി ന്യൂനമര്‍ദം നാളെ രാവിലെയോടെ രൂപപ്പെട്ടേക്കും. നിലവില്‍ ഈ മേഖലയില്‍ ചക്രവാതച്ചുഴി രൂപപ്പെടുകയും ശക്തിപ്പെടാനുള്ള സാഹചര്യം ഒരുങ്ങുകയും ചെയ്തിട്ടുണ്ട്. ഈ ന്യൂനമര്‍ദം രൂപപ്പെട്ടാല്‍ ആന്ധ്രാപ്രദേശില്‍ കരതൊട്ട് മധ്യ ഇന്ത്യയിലേക്ക് നീങ്ങാനാണ് സാധ്യത.വടക്കന്‍ കേരളത്തിലും മഴയെ സജീവമായി ഈ ന്യൂനമര്‍ദം നിലനിര്‍ത്തിയേക്കുമെന്നാണ് സൂചന.
അതേസമയം ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.