നാളെയും മറ്റന്നാളും കനത്ത മഴ; ഈ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് തുലാവർഷം നാളെ മുതൽ വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥാ വകുപ്പ്.

തുമ്പി ഏബ്രഹാം| Last Modified വെള്ളി, 29 നവം‌ബര്‍ 2019 (09:00 IST)
സംസ്ഥാനത്ത് തുലാവർഷം നാളെ മുതൽ വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. ഈ മാസം 30ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഡിസംബർ ഒന്നിന് ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാൽ ഈ ജില്ലകളിൽ യൊല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിൽ തുലാമഴയിൽ 54 ശതമാനം വർധനയാണുണ്ടായത്. ഒക്ടോബർ ഒന്നുമുതലുള്ള കണക്കുകളനുസരിച്ച് കാസർകോട്ടും കോഴിക്കോട്ടുമാണ് ഏറ്റവും കൂടുതൽ മഴകിട്ടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :