വടക്ക് കിഴക്കൻ മേഖലകളിൽ അന്തരീക്ഷചുഴി; സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കും

മഴയ്ക്കൊപ്പം ശക്തമായ ഇടിവെട്ടുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

തുമ്പി ഏബ്രഹാം| Last Modified ബുധന്‍, 20 നവം‌ബര്‍ 2019 (08:00 IST)
ഇനി വരുന്ന അഞ്ച് ദിവസം കേരളത്തിലും തമിഴ്നാട്ടിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലകളിൽ രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ മഴ ശക്തമാകുന്നത്. മഴയ്ക്കൊപ്പം ശക്തമായ ഇടിവെട്ടുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

കേരളത്തിനും, തമിഴ്നാടും പുറമെ, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിക്കും. അരുണാചൽ പ്രദേശ്, സിക്കിം എന്നിവിടങ്ങളിൽ ശക്തമായ മഞ്ഞുവീഴ്‌ചയ്ക്കും ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് വടക്ക് കിഴക്കൻ മൺസൂൺ ശക്തി പ്രാപിച്ചതോടെ കേരളത്തിലെ തെക്കൻ ജില്ലകളിൽ ചൊവ്വാഴ്‌ച നല്ല മഴ ലഭിച്ചു. തമിഴ്നാട് തീരത്ത് എത്തിയ മഴ വരും ദിവസങ്ങളിൽ കേരളത്തിലും വലിയ തോതിൽ മഴ നൽകും എന്നാണ് കണക്കാക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :